ഡിബാല യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത്

Newsroom

നീണ്ടകാലമായി നടക്കുന്ന യുവന്റസും ഡിബാലയും തമ്മിലുള്ള ചർച്ചകൾ ഫലം കാണുകയാണ്. താരം ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് സൂചനകൾ. യുവന്റസിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി ഡിബാലയെ പരിഗണിക്കുന്ന തരത്തിലുള്ള കരാറാണ് യുവന്റസ് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനു മേലെ ആയി യുവന്റസും ഡിബാലയുമായി കരാർ ചർച്ചകൾ നടക്കുന്നു. ഇതുവരെ ഒരു ധാരണയിൽ എത്താൻ കഴിയാത്തത് ആരാധകരെയും വിഷമത്തിലാക്കുന്നുണ്ട്.

ഇനി ഒരു വർഷം കൂടെ മാത്രമെ ഡിബാലക്ക് യുവന്റസിൽ കരാർ ഉള്ളൂ. കഴിഞ്ഞ സീസൺ ഡിബാലയ്ക്ക് നിരാശയുടേതായിരുന്നു. പരിക്ക് കാരണം സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടു. എങ്കിലും സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കാൻ താരത്തിനായിരുന്നു. അലെഗ്രുയുടെ വരവും ഡിബാലക്ക് അനുകൂലമാണ്.

ഡിബാലയ്ക്ക് 2025 വരെയുള്ള കരാർ ആകും യുവന്റസ് നൽകുക. വർഷം 13മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആണ് യുവന്റസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇപ്പോഴും യുവന്റസ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഡിബാല.