യുവന്റസ് സ്റ്റേഡിയത്തിൽ നിന്ന് കോണ്ടെയുടെ പേര് നീക്കം ചെയ്യണം, ആവശ്യവുമായി ആരാധകർ

യുവന്റസ് ഇതിഹാസ താരവും മുൻ പരിശീലകനുമായ അന്റോണിയോ കോണ്ടെയുടെ പേരിലുള്ള ‘സ്റ്റാർ’ യുവന്റസിന്റെ സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്യണം എന്ന ആവശ്യവുമായി ആരാധകർ രംഗത്ത്. പകരം ക്ലാഡിയോ മർകീസിയോയുടെ പേര് ചേർക്കണം എന്ന് 15000 വരുന്ന യുവന്റസ് ആരാധകർ ഒപ്പിട്ട് നിവേദനമായി ക്ലബ്ബിന് സമർപ്പിച്ചു. യുവേയുടെ ശത്രുക്കളായ ഇന്റർ മിലാന്റെ പരിശീലക സ്ഥാനം കോണ്ടെ ഏറ്റെടുത്തതാണ് യുവന്റസ് ആരാധകരെ ചൊടിപ്പിച്ചത്.

ആരാധകർ ആവശ്യപ്പെട്ടെങ്കിലും യുവന്റസ് പ്രസിഡന്റ് ഈ നീക്കത്തിന് എതിരായതിനാൽ ആവശ്യം നടക്കാൻ സാധ്യതയില്ല. ഇതിന് മറുപടിയുമായി കോണ്ടെ രംഗത്ത് വന്നിട്ടുണ്ട്. ഒരു വിഭാഗം മണ്ടൻ ആരാധകരും ഇതിന് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നു എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

Previous articleഠോ ഠോ ടോട്ടൻഹാം!! ബ്രൈറ്റണ് മുന്നിലും പൊട്ടിതകർന്ന് പൊചടീനോ തന്ത്രങ്ങൾ
Next articleഇന്റർ മിലാനെ പേടിക്കണം എന്ന് സാരി