ഇന്റർ മിലാനെ പേടിക്കണം എന്ന് സാരി

നാളെ ഇന്റർ മിലാനെ നേരിടാൻ ഒരുങ്ങുന്ന യുവന്റസ് കരുതലോടെ ആകും ഇറങ്ങുക എന്ന് യുവന്റസ് പരിശീലകൻ സാരി. ഇപ്പോൾ സീരി എയിൽ എല്ലാ മത്സരങ്ങളും വിജയിച്ച് ഇന്റർ മിലാൻ ഒന്നാമത് നിൽക്കുകയാണ്. ഇന്ററിനെ തോൽപ്പിച്ചാൽ മാത്രമെ യുവന്റസിന് ഒന്നാമത് എത്താൻ ആവുകയുള്ളൂ. നാളെ രാത്രി നടക്കുന്ന മത്സരത്തിന് ഇന്ററിന്റെ ഹോം സ്റ്റേഡിയം ആണ് വേദിയാവുക.

ഇന്റർ മിലാൻ ഈ സീസണിൽ കരുത്തുറ്റ ടീമാണെന്നും അവരെ ഭയക്കണം എന്നും സാരി പറഞ്ഞു. ഇന്ററിന്റെ ഡിഫൻസ് ഗംഭീരമാണ്. അവർ കളിക്കുന്ന കൗണ്ടർ അറ്റാക്കിംഗും ഗംഭീരമാണ്. സാരി പറഞ്ഞു. എന്നാൽ നാളെ വിജയിക്കാൻ വേണ്ടി മാത്രമാകും യുവന്റസ് ഇറങ്ങുക എന്ന് സാരി കൂട്ടിച്ചേർത്തു. രണ്ട് നല്ല ടീമുകളുടെ മത്സരം കാണാമെന്നും ഒരു ടീമും ഫേവറിറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.

Previous articleയുവന്റസ് സ്റ്റേഡിയത്തിൽ നിന്ന് കോണ്ടെയുടെ പേര് നീക്കം ചെയ്യണം, ആവശ്യവുമായി ആരാധകർ
Next articleസിക്സടിയിൽ ഇന്ത്യക്ക് റെക്കോർഡ്!!