കഴിഞ്ഞ ജനുവരിയിൽ ഏറ്റ പരിക്ക്, കിയേസ തിരികെയെത്താൻ അടുത്ത ജനുവരി ആയേക്കും

Newsroom

20220911 152932

യുവന്റസിന്റെ അറ്റാക്കിങ് താരം കിയേസയുടെ തിരിച്ചുവരവ് വൈകും. എ സി എൽ ഇഞ്ച്വറി കാരണം കഴിഞ്ഞ ജനുവരി മുതൽ താരം കളത്തിന് പുറത്താണ്. ഓഗസ്റ്റ് തുടക്കത്തിലേക്ക് മടങ്ങി എത്തും എന്ന് കരുതിയ താരം തിരിച്ചുവരവിനിടെ വീണ്ടും പരിക്കേറ്റത് കൊണ്ട് ഇപ്പോൾ എപ്പോൾ യുവന്റസിനൊപ്പം പരിശീലനം ആരംഭിക്കും എന്ന് പറയാൻ ആകാത്ത അവസ്ഥയിലാണ്.

കിയേസ
Credit: Twitter

കിയേസ ആദ്യ ഇലവനിൽ പൂർണ്ണ ഫിറ്റ്നസോടെ എത്താൻ ജനുവരി എങ്കിലും ആകും എന്നാണ് യുവന്റസ് കരുതുന്നത്. എന്നാൽ ഒക്ടോബർ അവസാനത്തോടെ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്ന പ്രതീക്ഷയും ഉണ്ട്. നവംബറിൽ ലോകകപ്പിന് ഇടവേള ഉള്ളത് കൊണ്ട് കിയേസയെ ഇനി ജനുവരിയിലെ പഴയ വീര്യത്തോടെ കാണാൻ ആവുകയുള്ളൂ.

കഴിഞ്ഞ ജനുവരിയിൽ റോമക്ക് എതിരായ മത്സരത്തിനിടയുൽ ആയിരുന്നു താരത്തിന് മുട്ടിന് പരിക്കേറ്റത്. ലോകകപ്പ് യോഗ്യത പ്ലേ ഓഫ് താരത്തിന് പരിക്ക് കാരണം നഷ്ടമായത് ഇറ്റലിക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയുടെ ഏറ്റവും മികച്ച താരമായിരുന്നു കിയേസ.