ഒരുപാട് മാറ്റങ്ങൾ വരുത്തിയതാണ് ഇന്ത്യ ഏഷ്യാ കപ്പിൽ നിന്ന് പുറത്താകാൻ കാരണം

20220906 235319

ഇന്ത്യയുടെ പ്രകടനങ്ങൾ പിറകോട്ട് പോകാൻ കാരണം ഇന്ത്യക്ക് ഒരു സ്ഥിരമായ ടീമോ മോഡലോ ഇല്ലാത്തത് കൊണ്ടാണ് എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചീഫ് റമീസ് രാജ. ഒരു കൃത്യമായ മോഡൽ സ്ഥാപിക്കാൻ തയ്യാറാകാത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ താഴേക്ക് പോയത്. അവർ വളരെയധികം മാറ്റങ്ങൾ പ്ലേയിങ് ഇലവനിൽ വരുത്തുന്നു. റമീസ് രാജ പറഞ്ഞു.

ഇന്ത്യക്ക് പരീക്ഷണം നടത്താൻ കളിക്കാരുടെ ഒരു വലിയ നിര ഉണ്ട്. അത്തരം ബെഞ്ച് ശക്തി ഇല്ലെങ്കിൽ, പരീക്ഷണത്തിന്റെ ആവശ്യമില്ല. അതാണ് പാകിസ്താൻ സ്ഥിരമായ ടീമുമായി തുടരുന്നത്. ഒരു വിന്നിങ് പാറ്റേൺ ലഭിച്ചു കഴിഞ്ഞാൽ അത് പിടിച്ച് മത്സരങ്ങൾ വിജയിക്കുന്നത് തുടരുക. അതായിരിക്കണം പ്രധാനം. റമീസ് രാജ പറഞ്ഞു

പാകിസ്താൻ ടീമിന്റെ ഫലങ്ങളിൽ ഇത് വ്യക്തമാണ് എന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റാൽ അല്ലാതെ എന്തിന് വിജയിച്ചു കൊണ്ടിരിക്കുന്ന മോഡൽ മാറ്റണം എന്നും രാജ ചോദിക്കുന്നു