ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഖത്തർ ഫുട്ബോൾ അസോസിയേഷനും തമ്മിൽ സഹകരിക്കും

ഖത്തർ ഫുട്ബോൾ അസോസിയേഷനുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഒത്തുചേർന്ന് പ്രവർത്തിക്കും. ഇതിനായി ഖത്തർ ഫുട്ബോൾ അസോസിയേഷനും ഇന്ത്യയും തമ്മിൽ ഇന്ന് ധാരണയിൽ എത്തി. 2022 സെപ്റ്റംബർ 11 ഞായറാഴ്ച ഖത്തറിലെ ദോഹയിൽ വെച്ച് രണ്ട് ഫുട്ബോൾ ഭരണ സമിതികളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ യോഗത്തിന് ശേഷമാണ് ഇത് തീരുമാനിച്ചത്.

20220911 165801

എഐഎഫ്എഫ് പ്രസിഡന്റ് ശ്രീ. കല്യാണ് ചൗബേയും സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനും ദോഹ സന്ദർശനത്തിനിടെ ക്യുഎഫ്‌എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി, മുതിർന്ന ബോർഡ് അംഗങ്ങൾ, ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി എന്നിവരുമായി ക്യുഎഫ്‌എ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലും ഖത്തറിലും ഫുട്‌ബോളിന്റെ പരസ്പര പ്രയോജനത്തിനായി സ്ട്രാറ്റജിക്ക് കൂട്ടുകെട്ടിൽ ഏർപ്പെടാൻ ചർച്ചയിൽ തീരുമാനം ആയി.