ബലോടെല്ലിയെ വംശീയമായി അധിക്ഷേപിച്ച ആരാധക തലവന് 11 വർഷം വിലക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ കഴിഞ്ഞ ദിവസം നടന്ന വംശീയാധിക്ഷേപത്തിൽ നടപടിയെത്തി. ബ്രെഷയും ഹെല്ലാസ് വരോണയും തമ്മിലുള്ള മത്സരത്തിനിടയിൽ ആയിരുന്നു ബാലോട്ടെല്ലിക്ക് എതിരെ വംശീയ അധിക്ഷേപം ഉണ്ടായത്. താരം അതിനു ശേഷം കളം വിടാൻ ശ്രമിക്കുകയും. മത്സരം താൽക്കാലികമായി നിർത്തി വെക്കേണ്ടിയും വന്നിരുന്നു. വംശീയാധിക്ഷേപം നടത്തിയവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകും എന്ന് ക്ലബ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

മത്സര ശേഷം ഹെല്ലാസിന്റെ ആരാധക കൂട്ടത്തിന്റെ തലവൻ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ നടപടി വന്നത്. ബലോട്ടെല്ലി ഒരിക്കലും ഒരു ഇറ്റാലിയൻ ആകില്ല എന്നായിരുന്നു ആരാധക തലവന്റെ വാക്കുകൾ. വെറും സിറ്റിസൺഷിപ്പ് ഉള്ളത് കൊണ്ട് മാത്രമാണ് ബലൊട്ടെല്ലി ഇറ്റലിക്കാരൻ ആകുന്നത് എന്നും അദ്ദേഹം പറഞ്ഞു. 11 വർഷത്തേക്ക് ആണ് താരത്തെ ഹെല്ലാസിന്റെ മത്സരങ്ങളിൽ നിന്ന് വിലക്കിയത്. 2030 വരെ സ്റ്റേഡിയത്തിലേക്ക് ആരാധകന് പ്രവേശനം ഉണ്ടാകില്ല.