ഇന്ത്യയും ഓസ്ട്രേലിയയും അടുത്ത വർഷം ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്ന് ആദം ഗിൽക്രിസ്റ്

- Advertisement -

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ അടുത്ത വർഷം ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. 2018-19 സീസണിൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന സമയത്ത് ഇന്ത്യയോട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ ഓസ്ട്രേലിയ ആവശ്യപെട്ടിരുന്നെങ്കിലും ഇന്ത്യ തയ്യാറായിരുന്നില്ല.

അടുത്ത വർഷം ലോകകപ്പിന് ശേഷം ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നുണ്ട്. ഈ സീരിസിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഗിൽക്രിസ്റ് പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റുകൾ ടെസ്റ്റ് ക്രിക്കറ്റുകൾക്ക് മികച്ച പ്രാധാന്യം നൽകുമെന്നും ടെസ്റ്റ് ലോക ചാംപ്യൻഷിപ് ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.

അടുത്ത നവംമ്പർ 22ന് ഇന്ത്യ തങ്ങളുടെ ആദ്യ ഡേ നൈറ്റ് കൊൽക്കത്തയിൽ വെച്ച് കളിക്കും. ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികൾ.

Advertisement