ഐ എഫ് എ ഷീൽഡ് ഇനി പഴയതു പോലെ സീനിയർ ടൂർണമെന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായ ഐ എഫ് എ ഷീൽഡ് പഴയ പ്രതാപത്തോടെ തിരികെയെത്തുന്നു. 2015 മുതൽ അണ്ടർ 19 ടൂർണമെന്റാക്കി മാറ്റിയിരുന്ന ടൂർണമെന്റ് അടുത്ത വർഷം മുതൽ വീണ്ടും സീനിയർ ടൂർണമെന്റ് ആയി നടത്തപ്പെടും. പ്രായപരിധികൾ ഇനി ഐ എഫ് എ ഷീൽഡിന് ഉണ്ടാകില്ല. 126 കൊല്ലം മുമ്പ് ആരംഭിച്ച ടൂർണമെന്റ് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ പ്രധാന ടൂർണമെന്റാണ്.

കൊൽക്കത്ത ഫുട്ബോൾ അസോസിയേഷനായ ഐ എഫ് എ ആണ് ടൂർണമെന്റ് നടത്തുന്നത്. ഡ്യൂറണ്ട് കപ്പിന് മടങ്ങി വരവിൽ കിട്ടിയ സ്വീകാര്യതയാണ് ഐ എഫ് എ ഷീൽഡും പഴയതു പോലെയാക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ ആയി ടൂർണമെന്റ് നടത്താൻ ആണ് ആദ്യ ചർച്ചകൾ. ചിലപ്പോൾ ലീഗ് സീസൺ അവസാനിച്ച ശേഷമായിരിക്കും ടൂർണമെന്റ് നടക്കുക. ഐലീഗിലെയും ഐ എസ് എല്ലിലെയും ക്ലബുകൾ ഒക്കെ ഐ എഫ് എ ഷീൽഡിൽ പങ്കെടുക്കും.