ബാലൻ ഡി ഓർ റൊണാൾഡോയ്ക്ക് നൽകാത്തത് അനീതി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാലൻ ഡി ഓറിനെ വിമർശിച്ച് റൊണാൾഡോയുടെ ഏജന്റ് മെൻഡസ് രംഗത്ത്. ബാലൻ ഡി ഓർ പുരസ്കാരങ്ങൾ റൊണാൾഡോയുടുള്ള അനീതിയാണ് കാണിക്കുന്നത് എന്ന് മെൻഡസ് പറഞ്ഞു. അവസാന രണ്ട് ബാലൻ ഡി ഓറുകളിൽ ഒന്നെങ്കിലും റൊണാൾഡോയ്ക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷെ അത് നടന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം മെസ്സിയും കഴിഞ്ഞ വർഷം മോഡ്രിചും ആയിരുന്നു ബാലൻ ഡി ഓർ സ്വന്തമാക്കിയത്.

റൊണാൾഡോ റയൽ മാഡ്രിഡിനായി തന്നെയായിരുന്നു കളിക്കുന്നത് എങ്കിൽ ബാലൻ ഡി ഓർ അദ്ദേഹത്തിന് തന്നെ കിട്ടിയേനെ എന്നും മെൻഡസ് പറഞ്ഞു. അടുത്ത കൊല്ലം റൊണാൾഡോ തന്നെ ആയിരിക്കും ബാലൻ ഡി ഓർ വിജയിക്കുക എന്നും മെൻഡസ് പറയുന്നു. നാഷൺസ് ലീഗും ഇറ്റാലിയൻ ലീഗുമൊക്കെ വിജയിച്ചിട്ടും ബാലൻ ഡി ഓർ നൽകാത്തത് അനീതിയാണെന്നും അദ്ദേഹം ആവർത്തിച്ചു.