“ഗ്രീൻവുഡ് തന്നെ അനുകരിക്കുന്നു, തന്നെ പോലെ മികച്ച താരമാവുകയും ചെയ്യും” – വാൻ പേഴ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മേസൺ ഗ്രീൻവുഡിന്റെ ഫുട്ബോൾ ശൈലി മുൻ യുണൈറ്റഡ് സ്ട്രൈക്കർ റോബിൻ വാൻ പേഴ്സിക്ക് സമാനമാണ്. വാൻ പേഴ്സിയുടെ അതേ രീതിയിൽ ഉള്ള ചലനങ്ങക്കും ഇടങ്കാലൻ ഷോട്ടുകളും ഇതിനകം തന്നെ ഗ്രീൻവുഡിന് പുതിയ ആർ വി പി എന്ന പേരും നേടുക്കൊടുത്തു. ഈ സാമ്യം റോബിൻ വാൻ പേഴ്സി തന്നെ അംഗീകരിച്ചിരിക്കുകയാണ്.

മേസൺ ഗ്രീൻവുഡ് തന്നെ അനുകരിക്കുകയാണ് എന്ന് ഡച്ച് ഇതിഹാസം താരം പറഞ്ഞു‌. എന്റെ സ്റ്റൈൽ, എന്റെ ടെക്നിക്ക്, എന്റെ ഇടം കാൽ ഇതൊക്കെ അങ്ങനെ തന്നെ അനുകരിക്കാൻ ഗ്രീൻവുഡിനാകുന്നുണ്ട്. ഇത് കൊണ്ട് തന്നെ തന്നെപോലെ ഗ്രീൻവുഡ് മികച്ച താരമായി മാറും എന്നും ചിരിച്ചു കൊണ്ട് വാൻ പേഴ്സി പറഞ്ഞു‌. മികച്ച ഫോമിൽ ഉള്ള ഗ്രീൻവുഡ് ഈ സീസണിൽ ഇതുവരെ ഏഴു ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സ്കോർ ചെയ്തു.