ഗോളടിച്ച് കൂട്ടി അറ്റലാന്റ സീസൺ തുടങ്ങി

20200926 205345

കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയിരുന്ന അറ്റലാന്റയ്ക്ക് ഈ സീസണിലും മികച്ച തുടക്കം. ഇന്ന് സീരി എയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ അറ്റലാന്റ നാലു ഗോളുകളാണ് ആദ്യ മത്സരത്തിൽ തന്നെ അടിച്ചത്. കഴിഞ്ഞ സീസൺ സീരി എയിൽ എട്ടു തവണ നാലോ അതിലധികമോ ഗോളുകൾ അടിക്കാൻ അറ്റലാന്റയ്ക്ക് ആയിരുന്നു. ഇന്ന് എവേ മത്സരത്തിൽ ടൊറീനോയെ നേരിട്ട അറ്റലാന്റ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്.

മത്സരത്തിന്റെ 11ആം മിനുട്ടിൽ ബെലോട്ടിയിലൂടെ ടൊറീനോ ആയിരുന്നു ആദ്യ ഗോൾ നേടിയത്. പക്ഷെ അതിനു ശേഷം ഒമ്പത് മിനുട്ട് കൊണ്ട് 2-1ന്റെ ലീഡിൽ എത്താൻ അറ്റലാന്റയ്ക്ക് ആയി. 13ആം മിനുട്ടിൽ പപു ഗോമസും 20ആം മിനുട്ടിൽ മുറിയലുമാണ് അറ്റലാന്റയ്ക്കായി ഗോളുകൾ നേടിയത്. 42ആം മിനുട്ടിൽ ഹാൻസ് ഹറ്റബോർ മൂന്നാം ഗോൾ നേടി മത്സരം ടൊറീനോയിൽ നിന്ന് അകറ്റി. ഡി റൂൺ ആണ് നാലാം ഗോൾ നേടിയത്. ഇതിനിടയിൽ ബെലോട്ടി തന്നെ ആയിരുന്നു ടൊറീനോയുടെ രണ്ടാം ഗോളും നേടിയത്.

Previous articleനീതു ഡേവിഡ് ബി.സി.സി.ഐ വനിത സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്ത്
Next articleഡോർട്മുണ്ടിന് ലീഗിലെ അദ്യ പരാജയം