ഡോർട്മുണ്ടിന് ലീഗിലെ അദ്യ പരാജയം

20200926 210601
- Advertisement -

ജർമ്മനിയിൽ ഇത്തവണ എങ്കിലും ബയേണെ കിരീടത്തിൽ നിന്ന് തടയണം എന്ന് ആഗ്രഹിക്കുന്ന ബൊറൂസിയ ഡോർട്മുണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ഇന്ന് നടന്ന ബുണ്ടസ് ലീഗയിലെ മത്സരത്തിൽ ഡോർട്മുണ്ട് ഓഗ്സ്ബർഗിന് മുന്നിൽ മുട്ടുമടക്കി. ഓഗ്സ്ബർഗ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ന് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. സാഞ്ചോയ്ക്കും ഹാളണ്ടിനും ഒന്നും ഇന്ന് തിളങ്ങാൻ ആയില്ല.

മത്സരത്തിന്റെ 40ആം മിനുട്ടിൽ യുവ ജർമ്മൻ ഡിഫൻഡർ ഫെലിക്സിലൂടെ ആണ് ഒഗ്സ്ബർഗ് ലീഡ് എടുത്തത്. പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിയൽ കലിഗുരി ഒഗ്സ്ബർഗിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 81% പൊസഷൻ ഡോർട്മുണ്ടിന് ഉണ്ടായിരുന്നു എങ്കിൽ അത് കൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി ഒഗ്സ്ബർഗ് തൽക്കാലം ബുണ്ടസ് ലീഗ തലപ്പത്ത് എത്തിയിരിക്കുജയാണ്.

Advertisement