അറ്റലാന്റയുടെ വെല്ലുവിളിയും മറികടന്ന് എ സി മിലാൻ

20211004 031201

എ സി മിലാൻ സീരി എയിലെ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് ശക്തരായ അറ്റലാന്റയെ നേരിട്ട മിലാൻ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മിലാൻ എവേ ഗ്രൗണ്ടിൽ ചെന്ന് വിജയിച്ചത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ മിലാൻ ഇന്ന് ലീഡ് എടുത്തു. കലാബ്രിയ ആണ് അറ്റലാന്റയെ ഞെട്ടിച്ച് മിലാന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ 43ആം മിനുട്ടിൽ ടൊണാലി മിലാന്റെ ലീഡ് ഇരട്ടിയാക്കി. 78ആം മിനുട്ടിൽ റഫേൽ ലിയോയുടെ ഗോൾ മിലാനെ 3-0ന് മുന്നിൽ എത്തിച്ചു.

പിന്നീടാണ് അറ്റലാന്റ ഗോളുകൾ നേടിയത്. 86ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സപാറ്റയും ഇഞ്ച്വറി ടൈമിൽ പസാലിചും അറ്റലാന്റയ്ക്കായി ഗോൾ നേടി എങ്കിലും പരാജയം ഒഴിക്കാൻ ആയില്ല. 19 പോയിന്റുമായി മിലാൻ ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്. അറ്റലാന്റ എട്ടാം സ്ഥാനത്താണ്.

Previous articleഷിക് റിപ്പബ്ലിക്ക്!, വമ്പൻ ജയവുമായി ലെവർകൂസൻ
Next articleഇന്ത്യ ഇന്ന് സാഫ് കപ്പിൽ ഇറങ്ങും, ബംഗ്ലാദേശ് എതിരാളികൾ