ഇന്ത്യ ഇന്ന് സാഫ് കപ്പിൽ ഇറങ്ങും, ബംഗ്ലാദേശ് എതിരാളികൾ

20211004 011158

മാൽഡീവ്സിൽ നടക്കുന്ന സാഫ് കപ്പിൽ ഇന്ന് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങും. ബംഗ്ലാദേശിനെ ആണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ടൂർണമെന്റ് ഫേവറിറ്റുകളായ ഇന്ത്യക്ക് സാഫ് ടൂർണമെന്റ് വിജയിച്ചെ പറ്റു. എഴു തവണ സാഫ് കപ്പ് നേടിയിട്ടുള്ള ഇന്ത്യക്ക് പക്ഷെ അവസാന ടൂർണമെന്റിൽ മാൽഡീവ്സിനു മുന്നിൽ കിരീടം നഷ്ടമായിരുന്നു. വിജയിച്ചു കൊണ്ട് തുടങ്ങാൻ ആകും ഇന്ന് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ എ ടി കെ മോഹൻ ബഗാന്റെയും ബെംഗളൂരു എഫ്വ്സിയുടെയും ഒഴികെ ഉള്ള താരങ്ങൾ അടുത്ത് ഒന്നും കോമ്പിറ്റിറ്റീവ് ഫുട്ബോൾ കളിച്ചിട്ടില്ല എന്നത് ഇന്ത്യൻ ടീമിന്റെ ഫിറ്റ്നെസിന് വെല്ലുവിളി ആണ്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച ബംഗ്ലാദേശ് ഇന്ത്യയെ നിരാശരാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. അവസാന വർഷങ്ങളിൽ ബംഗ്ലാദേശിലെ ഫുട്ബോൾ വളർന്നത് അവരുടെ ദേശീയ ടീമിനെയും ശക്തമാക്കിയിട്ടുണ്ട്. മലയാളി താരമായ സഹൽ അബ്ദുൽ സമദിന് ഇന്ന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. വൈകിട്ട് 4.30ന് നടക്കുന്ന മത്സരം യൂറോസ്പോർടിൽ തത്സമയം കാണാം.

Previous articleഅറ്റലാന്റയുടെ വെല്ലുവിളിയും മറികടന്ന് എ സി മിലാൻ
Next articleസൗത്ഗേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകും എന്ന് അഭ്യൂഹം, ഒലെ തന്നെ മതിയെന്ന് ആരാധകർ