പരിക്ക് മാറാൻ ആർതുറിന് ശസ്ത്രക്രിയ, രണ്ട് മാസം പുറത്തിരിക്കും

Img 20210716 025631

ബ്രസീലിയൻ താരം ആർതുറിന് പുതിയ സീസണിലെ ആദ്യ രണ്ടു മാസങ്ങൾ നഷ്ടമാകും. ഫെബ്രുവരി മുതൽ പരിക്ക് കാരണം കഷ്ടപ്പെടുന്ന താരം അവസാനം പരിഹാരത്തിനായി ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവന്റസ് മിഡ്ഫീൽഡർ ആർതർ മെലോ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. മുൻ ബാഴ്‌സലോണ താരം കഴിഞ്ഞ ദിവസം യുവന്റസിന്റെ പ്രീ സീസൺ ക്യാമ്പിൽ എത്തിയിരുന്നു. അവിടെ നടത്തിയ പരിശോധനകളും താരത്തിനോട് ശസ്ത്രക്രിയ ആവശ്യപ്പെടുകയായിരുന്നു.

വലതു കാലിലാണ് പരിക്ക്. മാസങ്ങളോളം ചികിത്സകൾ നടത്തിയിട്ടും പരിക്ക് മാറിയിരുന്നില്ല. പ്യാനിചിന് പകരമായി വലിയ പ്രതീക്ഷയിൽ യുവന്റസിൽ എത്തിയ ആർതുറിന് ഇതുവരെ ക്ലബിൽ തിളങ്ങാൻ ആയിട്ടില്ല. 25 വയസ്സ് തികഞ്ഞ താരത്തിന് അടുത്തിടെ ബ്രസീൽ ദേശീയ ടീമിലെ സ്ഥാനം വരെ നഷ്ടമായിരുന്നു.