താൻ യുവന്റസ് വിടില്ല എന്ന് അലെഗ്രി

- Advertisement -

യുവന്റസ് പരിശീലകൻ അലെഗ്രി ടീം വിടുമെന്ന അഭ്യൂഹങ്ങൾ നിരസിച്ച് അലെഗ്രി രംഗത്ത്. താൻ നേരത്തെ തന്നെ യുവന്റസ് ഉടമയുമായി സംസാരിച്ചതാണെന്നും ക്ലബിൽ തുടരാനാണ് തന്റെ ആഗ്രഹം എന്നും അലെഗ്രി പറഞ്ഞു. അവസാന കുറേ കാലമായി ക്ലബ് തനിക്ക് നൽകിയ നല്ല കാലങ്ങൾക്ക് നന്ദി ഉള്ളവനാണ് താൻ എന്നും അതുകൊണ്ട് യുവന്റസ് വിട്ടു പോകില്ല എന്നും അലെഗ്രി പറഞ്ഞു.

അയാക്സിനോട് തോറ്റ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പുറത്തായതോടെയാണ് അലെഗ്രിക്ക് എതിരെ ആരാധാകരും ഇറ്റാലിയൻ മാധ്യമങ്ങളും തിരിഞ്ഞത്. എന്നൾ അയാക്സ് മത്സരത്തിന് മുമ്പ് തന്നെ ക്ലബിൽ തുടരാൻ താൻ തീരുമാനിച്ചിരുന്നു എന്ന് അലെഗ്രി പറഞ്ഞു. തനിക്ക് പകരം പറഞ്ഞു കേൾക്കുന്ന പേരുകൾ മാധ്യമങ്ങളുടെ പണി ആണെന്നും അത് സാധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവന്റസിൽ വന്ന അഞ്ചു വർഷങ്ങൾക്ക് ഇടയിൽ അഞ്ചു ഇറ്റാലിയൻ ലീഗ് കിരീടങ്ങളും നാല് ഇറ്റാലിയൻ കപ്പും നേടിയ പരിശീലകനാണ് അലെഗ്രി.

Advertisement