മാഞ്ചസ്റ്റർ ഇതിഹാസങ്ങൾ നടത്തുന്ന ക്ലബിന് പ്രൊമോഷൻ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ലാസ് ഓഫ് 92 എന്നറിയപ്പെടുന്ന ഇതിഹാസ നിരയുടെ ഉടമസ്ഥതയിൽ ഉള്ള ക്ലബിന് ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലേക്ക് പ്രൊമോഷൻ. ഗാരി നെവിൽ, ഫിൽ നെവിൽ, ഗിഗ്സ്, നിക്കി ബട്ട്, പോൾ സ്കോൾസ്, ഡേവിഡ് ബെക്കാം എന്നിവരിടെ ഉടമസ്ഥതയിലുള്ള സാൽഫോർഡ് സിറ്റിയാണ് ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ നാലാം ഡിവിഷനാണ് ഇ എഫ് എൽ.

അഞ്ചു വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ ഏറ്റെടുക്കുമ്പോൾ എട്ടാം ഡിവിഷനിൽ ആയിരു‌ന്നു സാൽഫോർഡ് സിറ്റി. അവസാന അഞ്ചു വർഷങ്ങൾക്ക് ഇടയിൽ നാല് പ്രൊമോഷൻ ആണ് സാൽഫോർഡ് സ്വന്തമാക്കിയത്. ഇ‌ന്നലെ പ്ലേ ഓഫിൽ ഫ്ലൈഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് സാൽഫോർഡ് പ്രൊമോഷൻ സ്വന്തമാക്കിയത്. ഈ വർഷമാണ് 10 ശതമാനം ഷെയർ വാങ്ങി ബെക്കാമും ക്ലബിനൊപ്പം ചേർന്നത്. സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർത്തി കൊണ്ട് വന്ന ക്ലാസ് ഓഫ് 92 ആണ് ഉടമസ്ഥരായ ഈ ആറു പേർ.

Advertisement