ഫികയോ ടൊമോരിക്ക് പുതിയ കരാർ നൽകാൻ എ സി മിലാൻ

Nihal Basheer

Img 20220810 163937
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രതിരോധ താരം ഫികയോ ടൊമോരി എസി മിലാനിൽ പുതിയ കരാർ ഒപ്പിടും. മാസങ്ങൾക്ക് മുന്നേ തന്നെ കരാർ പുതുക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ടീം ആരംഭിച്ചിരുന്നു. താരത്തിന്റെ നിലവിലെ കരാർ 2025ൽ അവസാനിക്കും. ടീമിൽ തുടരാനുള്ള തന്റെ ആഗ്രഹം താരം പരസ്യമായി തന്നെ വെളിപ്പെടുത്തിയിരുന്നു. ലീഗ് കിരീടം നേടിയ ടീമിലെ നിർണായക താരങ്ങളിൽ ഒരാളെ കൂടുതൽ കാലം ടീമിൽ നിലനിർത്താൻ മിലാനും ഒരുക്കമായിരുന്നു. പുതിയ കരാർ പുതുക്കുമ്പോൾ 2027 വരെ താരത്തിന് ടീമിൽ തുടരാൻ കഴിഞ്ഞേക്കും എന്നാണ് ഡി മർസിയോ റിപ്പോർട്ട് ചെയ്യുന്നത്.

ചെൽസി ആകാദമിയിലൂടെ വളർന്ന ടൊമോരി വിവിധ ടീമുകളിൽ 2017 മുതൽ ലോണിൽ കളിച്ചു വരികയായിരുന്നു. 2021 ജനുവരിയിൽ ലോണിൽ എസി മിലാനിൽ എത്തി. താരത്തിന്റെ മികച്ച പ്രകടനം ടീമിനെ സ്വാധീനിച്ചു. ആറു മാസത്തിന് ശേഷം ചെൽസിയിൽ നിന്നും ടൊമോരിയെ മിലാൻ സ്വന്തമാക്കി. അടുത്ത സീസണിലും മികച്ച പ്രകടനം തുടർന്ന താരത്തിന് വലിയ ഒരിടവേളക്ക് ശേഷം എസി മിലാന് ലീഗ് കിരീടം സമ്മാനിക്കാൻ കഴിഞ്ഞു. ഇംഗ്ലണ്ട് ദേശിയ ടീമിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Story Highlight: AC Milan, talks progressing for Fikayo Tomori’s contract extention until 2027.