കോഡി ഗാക്പോ, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരു പേര് കൂടെ

Newsroom

20220810 165622

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുമെന്ന് ഇത്തവണ അഭ്യൂഹങ്ങൾ ഉയർന്നത് കണക്കിൽ കൊള്ളാത്ത അത്രയുൻ താരങ്ങളെ കുറിച്ചാണ്. ആ ലിസ്റ്റിലേക്ക് ഒരു പുതിയ താരം കൂടെ. PSV ഐന്തോവം വിംഗർ ആയ കോഡി ഗാക്‌പോ. താരത്തെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നതായൊ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ ക്ലബ് ഔദ്യോഗിക നീക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല.

23കാരനായ താരം ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. ഇടതുവശത്ത് കളിക്കുന്ന വിംഗറാണ് ഗാക്‌പോ. 40 മില്യൺ യൂറോയിൽ കുറയാത്ത ഓഫറുകൾ വന്നാൽ താരത്തെ വിൽക്കുന്നത് പി എസ് വി പരിഗണിക്കും. കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ഈ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story Highlight: Another player linked with Manchester United, as Coady Gakpo is believed to be club’s top target.