കോഴിക്കോട് ജില്ല ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

Images (9)

25വയസിൽ താഴെയുള്ള ആൺകുട്ടികളുടേയും , 23 വയസിൽ താഴെയുള്ള പെൺകുട്ടികളുടേയും ഉത്തരമേഖല അന്തർജില്ലാ മത്സരങ്ങൾക്കായുള്ള കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ ട്രയൽസ് ഈ മാസം നടക്കും. അണ്ടർ 25 ആൺകുട്ടികളുടെ വിഭാഗത്തിൽ 01/09/1997 നോ അതിന് ശേഷമോ ജനിച്ചവർക്കും അണ്ടർ 23 പെൺകുട്ടികളുടെ വിഭാഗത്തിൽ 01/09/1999നോ അതിന് ശേഷമോ ജനിച്ചവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.

താത്പര്യമുള്ളവർ ഓഗസ്റ്റ് 10,11,12,13 എന്നീ തീയ്യതികളിൽ 11 മണിക്കും 6 മണിക്കുമിടയിൽ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു കാരണവശാലും സെലക്ഷൻ നടക്കുന്ന ദിവസം ഗ്രൗണ്ടിൽ വെച്ച് പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 8304085839 എന്ന നമ്പറിൽ ബന്ധപ്പെടുക.

Story Highlight: Calicut District Cricket selection