പെനാൾട്ടി ഷൂട്ടൗട്ടിൽ തിരുവനന്തപുരത്തെ തൃശ്ശൂർ വീഴ്ത്തി

Img 20180703 Wa0067

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ക്വാർട്ടർ ഫൈനലിൽ. ഇന്ന് വൈകിട്ട് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരത്തെ ആണ് തൃശ്ശൂർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു തൃശ്ശൂരിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. തിരുവനന്തപുരത്തിനായി എൽദോസ് ജോർജ്ജും ലിജോ ഗിൽബേർടും ആണ് ഗോളുകൾ നേടിയത്. തൃശ്ശൂരിനായി ബിബിനും ഗോൾ നേടി. മത്സരത്തിന്റെ 88ആം മിനുട്ടിലെ സെൽഫ് ഗോളാണ് തൃശ്ശൂരിന് സമനില നൽകിയത്. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 5-4ന് തൃശ്ശൂർ വിജയിക്കുക ആയിരുന്നു‌. ഇനി അവർ ക്വാർട്ടറിൽ കണ്ണൂരിനെ നേരിടും.

Previous articleപൊരുതി നോക്കി മുംബൈ, പക്ഷേ വിജയമില്ല, ഡല്‍ഹിയ്ക്ക് അവസാന ഓവറിൽ വിജയം നല്‍കി അയ്യര്‍ – അശ്വിന്‍ കൂട്ടുകെട്ട്
Next articleഇനി വരാനുള്ളത് വലിയ മത്സരങ്ങൾ, ഒലെയുടെ കസേര തെറിക്കുമോ?