സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഇത്തവണ കേരളത്തിൽ നിന്ന് രണ്ടു ക്ലബുകൾ ഉണ്ടാകും. തൃശ്ശൂരിലെ ക്ലബായ എഫ് സി കേരളയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സും ആകും ഇത്തവണ സെക്കൻഡ് ഡിവിഷനിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കുക. കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സ് മാത്രമെ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നുള്ളൂ.
ഇരു ടീമുകളും ഗ്രൂപ്പ് സിയിലാണ് ഉള്ളത്. മുംബൈ സിറ്റി റിസേവ്ർസ്, അറ എഫ് സി, എഫ് സി ഗോവ റിസേർവ്സ്, ബെംഗളൂരു എഫ് സി റിസേർവ്സ് എന്നീ ക്ലബുകളും ഗ്രൂപ്പ് സിയിൽ ഉണ്ട്. ഐ എസ് എൽ റിസേർവ്സ് ടീം ഫൈനൽ റൗണ്ടിലേക്ക് കടക്കില്ല എന്നതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവസാനിക്കും. എഫ് സി കേരളയ്ക്ക് മാത്രമെ സെക്കൻഡ് ഡിവിഷൻ ഫൈനൽ റൗണ്ട് പ്രതീക്ഷ ഉണ്ടാവുകയുള്ളൂ. മൂന്ന് ഗ്രൂപ്പുകളിലായി 18 ടീമുകൾ ആകും ഇത്തവണ സെക്കൻഡ് ഡിവിഷനിൽ പങ്കെടുക്കുക.