ബുമ്ര ഓസ്ട്രേലിയക്ക് വലിയ വെല്ലുവിളിയാണെന്ന് ഫിഞ്ച്

- Advertisement -

ഇന്ത്യക്ക് എതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയ ബുമ്രയെ എങ്ങനെ നേരിടണം എന്ന് പഠിക്കുകയാണ് എന്ന് ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ച്. മൂന്ന് മാസം പരിക്ക് കാരണം പുറത്ത് നിന്ന് ബുമ്ര ഈ മാസമാണ് തിരികെയെത്തിയത്. ബുമ്ര വലിയ ബൗളർ ആണെന്നും താരത്തിന്റെ ബൗളിങ്ങിനെ കരുതലോടെ നേരിടണമെന്നും ഫിഞ്ച് പറഞ്ഞു.

തങ്ങൾക്ക് എതിരെയെല്ല കളിക്കുന്നത് എങ്കിൽ ബുമ്രയുടെ ബൗളിംഗ് താൻ ഏറെ ആസ്വദിക്കാറുണ്ട്. ബുമ്ര ഗംഭീര ബൗളറാണ്. അദ്ദേഹത്തിന്റെ ടെക്നിക്ക് അത്ഭുതപ്പെടുത്തുന്നതാണ് എന്നും ഫിഞ്ച് പറഞ്ഞു. പക്ഷെ ഈ ടൂർണമെന്റിൽ ബുമ്രയെ നേരിടുന്നത് ഓസ്ട്രേലിയക്ക് ഗുണം ചെയ്യും. കൂടുതൽ ബുമ്രയെ നേരിട്ടാൽ കൂടുതൽ അദ്ദേഹത്തിന്റെ ബൗളിനെ എങ്ങനെ നേരിടണമെന്ന് പഠിക്കാം എന്ന് ഫിഞ്ച് പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement