ലാമ്പാർഡ്, ജെറാഡ്… ഇനി സ്കോൾസും പരിശീലകൻ

ഇംഗ്ലീഷ് ഇതിഹാസ മധ്യനിരക്കാർ ഒക്കെ പരിശീലക ചുമതലയേറ്റിരിക്കുകയാണ്. ലാമ്പാർഡ് ഡെർബി കൗണ്ടിയുടെയും ജെറാഡ് റേഞ്ചേഴ്സിന്റെയും പരിശീലകനായതിന് പിന്നാലെ പോൾ സ്കോൾസും പരിശീലക ചുമതലയേറ്റിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ പോൾ സ്കോൾസ് ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബായ ഓൾഡ് ഹാം അത്ലറ്റിക്കിന്റെ പരിശീലകനായിരിക്കുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

ഡിസംബറിൽ ഫ്രാങ്ക് ബണ്ണ് ചുമതല ഒഴിഞ്ഞ ശേഷം ഒരു സ്ഥിരം പരിശീലകനെ ഓൾഡ് ഹാം നിയമിച്ചിരുന്നില്ല. ഇപ്പോൾ ലീഗിൽ 14ആം സ്ഥാനത്താണ് ടീം ഉള്ളത്. 42കാരനായ സ്കോൾസ് യുണൈറ്റഡിൽ കളിച്ച എക്കാലത്തെയും മികച്ച മിഡ്ഫീൽഡർ ആയാണ് കണക്കാക്കപ്പെടുന്നത്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ്സ് ടീമിന്റെ പരിശീലകനായും സാൽഫ്രോഡ് സിറ്റിയുടെ താൽക്കാലിക പരിശീലകനായും സ്കോൾസ് പ്രവർത്തിച്ചിട്ടുണ്ട്.