കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കാൻ സാധ്യത ഇല്ലാ എന്ന് പി എസ് ജി പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മറ്റന്നാൾ നടക്കുന്ന ചാമ്പ്യൻസ് ലീഗ് രാത്രിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുമ്പോൾ കവാനി പി എസ് ജി നിരയിൽ ഉണ്ടായേക്കില്ല എന്ന് പരിശീലകൻ തോമസ് ടുഷെൽ. ഇന്നലെ പി എസ് ജിയുടെ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ കവാനി ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു. പെനാൾട്ടി എടുക്കുന്നതിനിടെയിൽ ആയിരുന്നു കവാനിക്ക് പരിക്കേറ്റത്‌.

കവാനി കളിക്കുമോ എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല എങ്കിലും പരിശോധനയിലെ ആദ്യ ഫലങ്ങൾ അങ്ങനെയാണ് സൂചിപ്പിക്കുന്നത് എന്ന് ടുഷെൽ പറഞ്ഞു‌. കവാനിക്ക് കളിക്കാൻ ആകുമെന്ന് തനിക്ക് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നെയ്മറിനും പരിക്കാണ് എന്നതിനാൽ പി എസ് ജിക്ക് ഇത് വലിയ തിരിച്ചടിയാകും. കൂടുതലും എമ്പപ്പെയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് ഇത് പി എസ് ജിയെ എത്തിക്കും.

എന്നാൽ പരിക്കേറ്റ മധ്യനിര താരം വെറാട്ടി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങും എന്ന് പി എസ് ജി പരിശീലകൻ പറഞ്ഞു.