വെസ്റ്റ്ഹാമിന്റെ അപൂർവ റെക്കോർഡിന് ഒപ്പമെത്തി ടോട്ടൻഹാം

ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനു വേണ്ടി ഗോൾ പട്ടിക തുറന്നത് കൊളംബിയൻ താരമായ ഡേവിസൺ സാഞ്ചസ് ആയിരുന്നു. അയാക്സിൽ നിന്നും കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ആണ് സാഞ്ചസ് സ്പർസിൽ എത്തിയത്. സാഞ്ചസിന്റെ പ്രീമിയർ ലീഗിലെ ആദ്യത്തെ ഗോളായിരുന്നു ഇത്.

സാഞ്ചസ്‌ ഗോൾ നേടിയതോടെ ഒരു അപൂർവ റെക്കോർഡിനൊപ്പം എത്താൻ ടോട്ടൻഹാമിന്‌ കഴിഞ്ഞു. സ്പര്സിനു വേണ്ടി പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന 147മത്തെ കളിക്കാരൻ ആണ് സാഞ്ചസ്. ഇതിനു മുൻപ് വെസ്റ്റ്ഹാം യുണൈറ്റഡിനു (147) വേണ്ടി മാത്രമേ ഇത്രയധികം കളിക്കാർ പ്രീമിയർ ലീഗിൽ ഗോൾ നേടിയിട്ടുള്ളു.