ഇഞ്ച്വറി ടൈമിൽ ജിജോ രക്ഷകൻ, ഗോകുലത്തെ തോൽപ്പിച്ച് എസ് ബി ഐ മേയർസ് കപ്പ് സ്വന്തമാക്കി

ഒരു കപ്പ് കൂടെ സ്വന്തമാക്കാമെന്ന ഗോകുലം കേരള എഫ് സി റിസേർവ്സിന്റെ മോഹങ്ങൾക്ക് എസ് ബി ഐയുടെ തിരിച്ചടി. തിരുവനന്തപുരത്ത് നടന്ന മേയേർസ് കപ്പിൽ നാടകീയമായ ഫൈനലിന് ഒടുവിൽ എസ് ബി ഐ ഗോകുലത്തെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എസ് ബി ഐയുടെ വിജയം. മത്സരത്തിൽ 90ആം മിനുട്ട് വരെ പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് എസ് ബി ഐ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ സുവാലയാണ് എസ് ബി ഐയുടെ വലയിലേക്ക് ഗോൾ എത്തിച്ച് ഗോകുലത്തിന് ലീഡ് നൽകിയത്. ഫ്രീകിക്കിൽ നിന്നായിരുന്നു സുവാലയുട്ർ ഗോൾ. ആ ലീഡ് കളിയുടെ അവസാന നിമിഷം വരെ ഗോകുലം കേരള എഫ് സി നിലനിർത്തി. പക്ഷെ 90ആം മിനുട്ടിൽ എസ് ബി ഐയുടെ രക്ഷകനായി ജിജോ എത്തി. ജിജോയുടെ ഗോൾ എസ് ബി ഐക്ക് സമനില നേടിക്കൊടുത്തു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയതോടെ 2-0ന് എസ് ബി ഐ വിജയിച്ച് കിരീടം ഉയർത്തി.

Previous articleഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് മികച്ചത്, പക്ഷേ സ്പിന്നർമാർ ഓസ്ട്രേലിയയെക്കാൾ മികച്ചതല്ലെന്ന് പോണ്ടിങ്
Next articleഓസ്ട്രേലിയന്‍ ടൂറിന് ബോള്‍ട്ടും ഗ്രാന്‍ഡോമും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസിലാണ്ട് കോച്ച്