ഓസ്ട്രേലിയന്‍ ടൂറിന് ബോള്‍ട്ടും ഗ്രാന്‍ഡോമും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസിലാണ്ട് കോച്ച്

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം കളിക്കാതിരുന്ന ട്രെന്റ് ബോള്‍ട്ടും കോളിന്‍ ഡി ഗ്രാന്‍ഡോമും ഓസ്ട്രേലിയയ്ക്കെതിരെ പരിക്ക് മാറി തിരികെ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അറിയിച്ച് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ഇരു താരങ്ങളും ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ നിന്ന് പുറത്ത് പോകുകയും പകരം മാറ്റ് ഹെന്‍റിയും ഡാരല്‍ മിച്ചല്ലും ഇവര്‍ക്ക് പകരം ടീമിലെത്തുകയുമായിരുന്നു.

താന്‍ അത്രയ്ക്ക് ഉറപ്പ് ഈ വിഷയത്തില്‍ പറയുന്നില്ലെങ്കിലും തന്റെ വിശ്വാസം കാര്യങ്ങള്‍ യഥാവിധി നടക്കുകയാണെങ്കില്‍ ഇരു താരങ്ങളും തിരിച്ച് വരുമെന്ന് തന്നെയാണെന്നും സ്റ്റെഡ് വ്യക്തമാക്കി.

ഇരുവരും മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. അത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും സ്റ്റെഡ് വ്യക്തമാക്കി.

Previous articleഇഞ്ച്വറി ടൈമിൽ ജിജോ രക്ഷകൻ, ഗോകുലത്തെ തോൽപ്പിച്ച് എസ് ബി ഐ മേയർസ് കപ്പ് സ്വന്തമാക്കി
Next articleകേരള പ്രീമിയർ ലീഗ് ഡിസംബർ 15 മുതൽ, ആദ്യ മത്സരത്തിൽ ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെതിരെ