മലയാളി  കരുത്തിൽ ഇത്തവണയും സർവീസസ്, ടീമിൽ എട്ടു മലയാളികൾ

ഇത്തവണയും സന്തോഷ് ട്രോഫിയിൽ സർവീസസ് ടീം ഇറങ്ങുന്നത് മലയാളി കരുത്തിലാണ്. യോഗ്യതാ റൗണ്ടിനായുള്ള 24 അംഗ ടീമിൽ 8 മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്. മുൻ ഗോകുലം കേരള എഫ് സി ഗോൾകീപ്പർ ആയ വിഷ്ണു ആണ് സർവീസസ് ടീമിനെ നയിക്കുന്നത്. വിഷ്ണുവിനൊപ്പം കേരളത്തിലെ മികച്ച ടാലന്റുകൾ തന്നെ സർവീസസ് ടീമിൽ ഉണ്ട്.

വിഷ്ണു – ഗോൾകീപ്പർ
മുഹമ്മദ് ഷാനൂസ് – ഗോൾകീപ്പർ
അമൽ എം – ഡിഫൻഡർ
അഭിഷേക് – ഡിഫൻഡർ
ഹരികൃഷ്ണ – മിഡ്ഫീൽഡർ
അനൂപ് പോളി – മിഡ്ഫീൽഡർ
ഇനായത് – വിങ്ങർ
ശ്രേയസ് – സ്ട്രൈക്കർ

Previous articleലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ സിറ്റി ഇന്ന് വാറ്റ്ഫോഡിനെതിരെ
Next articleകേരള ബ്ലാസ്റ്റേഴ്സിന് നാളെ കേരളത്തിലെ ആദ്യ പ്രീസീസൺ മത്സരം