ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ സിറ്റി ഇന്ന് വാറ്റ്ഫോഡിനെതിരെ

Photo: Twitter/@PremierLeague
- Advertisement -

പ്രീമിയർ ലീഗിൽ അവസാന മത്സരത്തിൽ നോർവിച്ചിനോട് ഏറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന സിറ്റി ഇന്ന് വാറ്റ്ഫോഡിനെതിരെ. ആഴ്സണലിനെ അവസാന മത്സരത്തിൽ ആഴ്സണലിനെ വിറപ്പിച്ച വാറ്റ്ഫോഡിനോട് സിറ്റിക്ക് കാര്യങ്ങൾ അത്ര എളുപ്പമാക്കാൻ ഇടയില്ല. ചാമ്പ്യൻസ് ലീഗിൽ ശാക്തറിനെ മറികടന്ന ആത്മാവിശ്വാസവുമായാണ് സിറ്റിയുടെ വരവ്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 ന് സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് കിക്കോഫ്.

സെൻട്രൽ ഡിഫൻസിൽ ഉള്ള പരിക്കും ഫോം ഇല്ലാഴ്മയും ആണ് സിറ്റിയുടെ പ്രധാന പ്രശ്നം. ലപോർട്ടിന് പിന്നാലെ ജോണ് സ്റ്റോൻസും പരിക്കേറ്റ് പുറത്തായതോടെ ഒറ്റമെന്റിക്ക് ഒപ്പം ഫെർണാണ്ടിഞ്ഞോ ആകും സെൻട്രൽ ഡിഫൻസിൽ കളിക്കുക. ആഴ്സണലിന് എതിരെ സമനില നേടിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ വാറ്റ്ഫോഡ് നിരയിൽ ഉണ്ടാകാൻ സാധ്യത ഇല്ല.

Advertisement