സന്തോഷ് ട്രോഫിയിൽ ആദ്യ ജയം തേടി ലക്ഷദ്വീപ് ഇന്ന് പോണ്ടിച്ചേരിക്ക് എതിരെ

Screenshot 20211201 015635

സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ലക്ഷദ്വീപ് ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ കേരളത്തിനോട് എതിരില്ലാത്ത 5 ഗോളുകൾക്ക് തോൽവി വഴങ്ങിയ ലക്ഷദ്വീപ് പോണ്ടിച്ചേരിയെ ആണ് ഇന്ന് നേരിടുക. വൈകുന്നേരം 3 മണിക്ക് ആണ് ഈ മത്സരം.

അതേസമയം ആദ്യ മത്സരത്തിൽ ആൻഡമാൻ നിക്കോബാറിന് എതിരെ നേടിയ 8 ഗോളിന്റെ വലിയ ജയവുമായി ആണ് പോണ്ടിച്ചേരി മത്സരത്തിന് എത്തുക. പ്രതിരോധത്തിൽ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ഉബൈദുല്ലയുടെ അഭാവം ലക്ഷദ്വീപിനു തിരിച്ചടിയാവും. പോണ്ടിച്ചേരിക്ക് എതിരെ തങ്ങളുടെ സകല കഴിവും എടുത്തു പൊരുതി നോക്കാൻ തന്നെയാവും ലക്ഷദ്വീപ് ശ്രമം.

Previous articleഇന്ന് കേരളം ആൻഡമാനെതിരെ
Next articleറാൾഫ് യുഗത്തിന് വഴിമാറി മൈക്കിൾ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു