റാൾഫ് യുഗത്തിന് വഴിമാറി മൈക്കിൾ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

20211203 052709

ആഴ്‌സണലിന് എതിരായ മത്സര വിജയത്തിന് ശേഷം തന്റെ താൽക്കാലിക പരിശീലന ചുമതല ഒഴിഞ്ഞു ക്ലബ് വിടുന്നത് ആയി പ്രഖ്യാപിച്ചു മൈക്കിൾ കാരിക്ക്. പരിശീലകൻ ആയ ഒലെ പുറത്തായ ശേഷം താൽക്കാലികമായി യുണൈറ്റഡിനെ നാലു മത്സരങ്ങളിൽ പരിശീലിപ്പിച്ച കാരിക്ക് പരാജയം അറിയാതെയാണ് തന്റെ ചുമതല പൂർത്തിയാക്കിയത്.

പുതിയ പരിശീലകൻ റാൾഫ് റാഗ്നിക്ക് അടുത്ത മത്സരത്തിൽ ചുമതല എൽക്കുന്നതിനു മുന്നോടിയായി ആണ് കാരിക്കിന്റെ ഈ തീരുമാനം ഉണ്ടായത്. യുണൈറ്റഡിലെ തന്റെ സമയം കരിയറിലെ ഏറ്റവും മികച്ച സമയം ആണ് എന്ന് പറഞ്ഞ കാരിക്ക് പരിശീലകൻ റാൾഫിനും പരിശീലക ടീമിനും കളിക്കാർക്കും ആരാധകർക്കും ആശംസകളും നേർന്നു. ഞായറാഴ്ച ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിൽ റാൾഫ് ആവും യുണൈറ്റഡിനെ പരിശീലിപ്പിക്കുക.

Previous articleസന്തോഷ് ട്രോഫിയിൽ ആദ്യ ജയം തേടി ലക്ഷദ്വീപ് ഇന്ന് പോണ്ടിച്ചേരിക്ക് എതിരെ
Next articleമിലാന്റെ സെന്റർ ബാക്ക് മാസങ്ങളോളം കളത്തിന് പുറത്തിരിക്കും