ഇന്ന് കേരളം ആൻഡമാനെതിരെ

Fb Img 1638442383347

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ കേരളം ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിനെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ വലിയ സ്കോറിന് തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ആദ്യ മത്സരത്തിലെ വിജയം. ഇന്ന് ആൻഡമാനെതിരെ അതിനേക്കാൾ വലിയ വിജയമാകും കേരളം ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആൻഡമാൻ പരാജയപ്പെട്ടിരുന്നു. പോണ്ടിച്ചേരിയോട് 8 ഗോളുകൾ ആൻഡമാൻ വഴങ്ങിയിരുന്നു. ഇന്ന് രാവിലെ 9.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സ്പോർട്കാസ്റ്റിന്റെ യൂടൂബ് ചാനലിൽ കാണാം.

Previous articleആദ്യ ഗോൾ നേടിയ ശേഷം ആഴ്‌സണൽ കളിച്ച രീതി നിരാശപ്പെടുത്തുന്നത് ~ തിയറി ഒൻറി
Next articleസന്തോഷ് ട്രോഫിയിൽ ആദ്യ ജയം തേടി ലക്ഷദ്വീപ് ഇന്ന് പോണ്ടിച്ചേരിക്ക് എതിരെ