Picsart 23 10 11 10 40 00 270

അക്ബറിന് ഇരട്ട ഗോൾ, ഗുജറാത്തിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി തുടങ്ങി

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ നേരിട്ട കേരളം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം ആണ് നേടിയത്. സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരള ടീം തീർത്തും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ തന്നെ കേരളം മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌. അക്ബർ സിദ്ദീഖിന്റെ ഇരട്ട ഗോളുകൾ കേരളത്തിന് കരുത്തായി.

12ആം മിനുട്ടിൽ ആയിരുന്നു അക്ബർ സിദ്ദീഖിന്റെ ആദ്യ ഗോൾ. 33ആം മിനുട്ടിൽ അക്ബർ തന്നെ ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് കൈക്കലാക്കി ആയിരുന്നു അക്ബറിന്റെ രണ്ടാം ഗോൾ. ഈ ഗോൾ പിറന്ന് മൂന്ന് മിനുട്ടിനു ശേഷം കേരളത്തിന്റെ ക്യാപ്റ്റൻ നിജോ ഗിൽബേർട്ടും വല കണ്ടു. ഒരു ചിപ് ഫിനിഷിലൂടെ ആയിരുന്നി നിജോയുടെ ഗോൾ.

രണ്ടാം പകുതിയിൽ കേരളത്തിന് കൂടുതൽ ഗോളുകൾ അടിക്കാൻ കഴിഞ്ഞില്ല എന്നത് നിരാശ നൽകും.അടുത്ത മത്സരത്തിൽ ഒക്ടോബർ 13ന് കേരളം ജമ്മു കാശ്മീരിനെ നേരിടും. ഛത്തീസ്‌ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിൽ ഉണ്ട്.

Exit mobile version