സന്തോഷ് ട്രോഫി, ലക്ഷദ്വീപിന് ആദ്യ മത്സരത്തിൽ പരാജയം

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ അദ്യ മത്സരത്തിൽ ലക്ഷദ്വീപിന് തോൽവി. വെസ്റ്റ് സോണിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ മഹാരാഷ്ട്ര ആണ് ലക്ഷദ്വീപിനെ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മഹാരാഷ്ട്രയുടെ ഇന്നത്തെ വിജയം. മഹാരാഷ്ട്രയ്ക്ക് വേണ്ടി യാഷ് തുകാറാം, അലൻ ജോസഫ്, ഷാനോൻ പെരേര എന്നിവരാണ് ഗോളുകൾ നേടിയത്.

സർവീസസ്, ഗുജറാത്ത്, ദാമൻ ദിയു എന്നീ ടീമുകളാണ് ലക്ഷദ്വീപിനൊപ്പം ഗ്രൂപ്പിൽ ഉള്ളത്. അടുത്ത മത്സരത്തിൽ ഗുജ്റാത്തിനെ ആണ് ലക്ഷദ്വീപ് നേരിടുക. മഹാരാഷ്ട്രയ്ക്ക് ഇന്നത്തേത് ഗ്രൂപ്പിലെ രണ്ടാം വിജയം ആയിരുന്നു. ആദ്യ മത്സരത്തിൽ ദാമൻ ദിയുവിനെ മഹാരാഷ്ട്ര തോൽപ്പിച്ചിരുന്നു.

Previous articleതാന്‍ അന്ന് ബൗള്‍ ചെയ്യരുതായിരുന്നു, പക്ഷേ തന്റെ സാന്നിദ്ധ്യം ടീമിന് അനിവാര്യമായിരുന്നു
Next articleഅവസാന രണ്ട് മത്സരങ്ങളിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് പ്രധാനം