സന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യയിൽ, കരാർ അംഗീകരിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യയിൽ ഫുട്ബോൾ കളിക്കും. ജിങ്കൻ ക്രൊയേഷ്യൻ ക്ലബായ സിബെനികുമായി കരാർ ധാരണയിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജിങ്കൻ ഉടൻ ക്രൊയേഷ്യയിൽ ചെന്ന് ടീമിനൊപ്പം ചേരും. സെന്റർ ബാക്കായ ജിങ്കൻ തന്റെ വലിയ യൂറോപ്യൻ സ്വപ്നമാണ് ഇതിലൂടെ പൂർത്തിയാക്കുന്നത്. ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച് എൻ കെ സിബെനിക്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബായണ് സിബെനിക്.

ജിങ്കൻ ക്ലബുകായി ഒരു വർഷത്തെ കരാർ ഒപ്പുവെക്കും. ൽമൂന്ന് യൂറോപ്യൻ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായുരുന്നു. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ജിങ്കന് ഓഫറുകൾ. അവസാനം താരം സിബെനികിന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. ജിങ്കന് എ ടി കെ മോഹൻ ബഗാനിൽ ഇനിയും 4 വർഷത്തെ കരാർ ഉണ്ട് എങ്കിലും യൂറോപ്പിൽ നിന്ന് ഓഫർ വന്നാൽ താരത്തെ റിലീസ് ചെയ്തു കൊടുക്കാൻ കരാറിൽ വ്യവ്സ്ഥയുണ്ട്. ഇത് ഉപയോഗിച്ച് താരത്തെ ക്ലബ് റിലീസ് ചെയ്ത് കൊടുക്കും. ജിങ്കൻ ഇല്ലാത്തത് എ എഫ് സി കപ്പിൽ എ ടി കെയ്ക്ക് വലിയ തിരിച്ചടിയാകും. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ നീണ്ട കാലമായി യൂറോപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.