ആദ്യ ടെസ്റ്റ് സമനിലയിലായെങ്കിലും ഇന്ത്യയ്ക്ക് ഇനിയും പരമ്പര വിജയിക്കാനാകും – മൈക്കൽ ഹോള്‍ഡിംഗ്

Jaspritbumrahindia

ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ വിജയം ഇന്ത്യയ്ക്ക് തന്നെയാകും എന്ന് പറഞ്ഞ് മൈക്കൽ ഹോള്‍ഡിംഗ്. ട്രെന്റ് ബ്രിഡ്ജിൽ ഇന്ത്യയ്ക്ക് വിജയം നേടാനായില്ലെങ്കിലും ഇനിയും പരമ്പര സ്വന്തമാക്കുവാന്‍ മുന്‍ തൂക്കം ഇന്ത്യയ്ക്ക് തന്നെയായിരിക്കുമെന്നും മൈക്കല്‍ ഹോള്‍ഡിംഗ് വ്യക്തമാക്കി.

രണ്ട് മാസമായി ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീം അവിടുത്തെ സാഹചര്യങ്ങളുമായി ഇഴുകി കഴിഞ്ഞുവെന്നും അതിനാൽ തന്നെ അവര്‍ ശക്തരായി തന്നെ തുടരുമെന്നും മൈക്കൽ ഹോള്‍ഡിംഗ് വ്യക്തമാക്കി.

ഇന്ത്യ ഈ പരമ്പര ഫേവറൈറ്റുകളായി ആണ് തുടങ്ങിയതെന്നും അവര്‍ ഫേവറൈറ്റുകളുമായി തന്നെ തുടരുമെന്നും മൈക്കൽ ഹോള്‍ഡിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ പേസ് ബൗളിംഗ് കരുത്തരാണെന്നും ഇനിയും ശക്തമായ പ്രകടനം പരമ്പരയിൽ അവര്‍ കാണിക്കുമെന്നും മൈക്കൽ ഹോള്‍ഡിംഗ് വ്യക്തമാക്കി.

Previous articleസന്ദേശ് ജിങ്കൻ ഇനി ക്രൊയേഷ്യയിൽ, കരാർ അംഗീകരിച്ചു
Next article“പി എസ് ജി തനിക്ക് യോജിച്ച ക്ലബ്, അരങ്ങേറ്റം നടത്താനായി കാത്തിരിക്കുന്നു” – മെസ്സി