സാമ്പോളി സാന്റോസ് പരിശീലക സ്ഥാനം രാജിവെച്ചു

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ സീസൺ അവസാനിച്ചതോടെ സാമ്പോളി സാന്റോസിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. ഈ സീസൺ തുടക്കത്തിൽ സാമ്പോളിയുടെ പരിശീലകനായ സാമ്പോളി ക്ലബിൽ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്യാൻ സാന്റോസിനായിരുന്നു. 2004ന് ശേഷം സാന്റോസ് ലീഗിൽ ഏറ്റവും കൂടുതൽ പോയന്റ് എടുത്ത സീസൺ ആയും ഇത് മാറി.

കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്നു സാന്റോസ് ഫിനിഷ് ചെയ്തിരുന്നത്. 39 മത്സരങ്ങളിൽ 21 വിജയവും 10 സമനിലയും സാന്റോസ് ഈ സീസണിൽ സ്വന്തമാക്കിയിരുന്നു. അർജന്റീന പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു സാന്റോസിൽ സാമ്പോളി എത്തിയത്. മുമ്പ് സെവിയ്യയുടെയും ചിലെയുടെയും ഒക്കെ പരിശീലകനായിരുന്നു സാമ്പോലി. അദ്ദേഹം വീണ്ടും യൂറോപ്പിലേക്ക് എത്തും എന്നാണ് കരുതപ്പെടുന്നത്.

Advertisement