സലായുടെ ട്രാൻസ്ഫർ തുക നൽകിയില്ലെങ്കിൽ കാർഡിഫിന് വിലക്ക്

- Advertisement -

വിമാനാപകടത്തിൽ പെട്ട് കൊല്ലപ്പെട്ട എമിലിയാനോ സലായുടെ ട്രാൻസ്ഫർ തുകയെ ചൊല്ലിയുള്ള ക്ലബുകളുടെ തർക്കത്തിൽ ഫിഫയുടെ അന്തിമ വിധി. സലായെ കാർഡിഫിന് കൈമാറിയ നാന്റെസിന് നൽകേണ്ട ട്രാൻസ്ഫർ തുക നൽകിയില്ല എങ്കിൽ കാർഡിഫിന് ട്രാൻസ്ഫർ വിലക്ക് നേരിടേണ്ടി വരും. 3 ട്രാൻസ്ഫർ വിൻഡോയിൽ വിലക്കും ഒപ് പിഴയും ലഭിക്കുമെന്ന് ഫിഫ അറിയിച്ചു.

സലാ കാർഡിഫുമായി കരാർ ഒപ്പിട്ട് കാർഡിഫിലേക്ക് വരും വഴി ആയിരുന്നു അപകടത്തിൽ പെട്ട് ഈ ലോകത്തോട് വിടപറഞ്ഞത്. സലായുടെ ട്രാൻസ്ഫർ തുക കർഡിഫ് നൽകണമെന്ന് നേരത്തെ സലായുടെ മുൻ ക്ലബ് നാന്റസ് ആവശ്യപ്പെട്ടിരുന്നു. 15 മില്യണോളം ആയിരുന്നു കരാർ പ്രകാരമുള്ള ട്രാൻസ്ഫർ തുക. അത് നൽകാൻ കാർഡിഫ് തയ്യാറായിരുന്നില്ല. ഇപ്പോൾ 6 മില്യൺ നൽകാനാണ് ഫിഫ വിധിച്ചിരിക്കുന്നത്. ദാരുണമായ മരണം ഇനിയും ഉൾകൊള്ളാൻ കഴിയാതെ ഫുട്ബോൾ ലോകം ഇരിക്കുമ്പോഴും രണ്ട് ക്ലബുകൾ പരസ്പരം അടികൂടിയത് ഫുട്ബോൾ ലോകത്തെ ആകെ അലോസരപ്പെടുത്തുന്ന വാർത്തയായി മാറിയിരുന്നു.

Advertisement