ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടത്തിന് ചുഴലിക്കാറ്റ് ഭീഷണി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് ചുഴലിക്കാറ്റ് ഭീഷണി. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിനാണ് മഹാ ചുഴലിക്കാറ്റ് ഭീഷണിയാവുന്നത്. അടുത്ത വ്യാഴാഴ്ചയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. ചുഴലിക്കാറ്റ് അടുത്ത ബുധനാഴ്ച രാത്രിയോ അല്ലെങ്കിൽ വ്യാഴാഴ്ച രാവിലെയോ ഗുജറാത്ത് തീരം വഴി കടന്നു പോകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഗുജറാത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് രാജ്കോട്ട്. സൗരാഷ്ട്രയിൽ ഈ ദിവസങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സൗരാഷ്ട്ര തീരത്ത് മത്സ്യബന്ധനം നടത്തുന്നവർക്ക് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

നേരത്തെ ഡൽഹിയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ വായുമലിനീകരണം ചർച്ച വിഷയമായിരുന്നു. ഡൽഹിയിലെ വായു മലിനീകരണം മൂലം മത്സരം ഡൽഹയിൽ നിന്ന് മാറ്റിവെക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ മത്സരം നടന്നിരുന്നു. ആദ്യ ടി20 മത്സരം തോറ്റ ഇന്ത്യക്ക് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ടി20 മത്സരം ഇന്ത്യക്ക് വളരെ നിർണ്ണായകമാണ്.