സ്റ്റാർ ബോയ്! ഇംഗ്ലണ്ടിന്റെ 2021/22 വർഷത്തെ ഏറ്റവും മികച്ച താരമായി ബുകയോ സാക!

ഇംഗ്ലണ്ടിന്റെ 2021/22 വർഷത്തെ ഏറ്റവും മികച്ച താരമായി ആഴ്‌സണൽ താരം ബുകയോ സാക തിരഞ്ഞെടുക്കപ്പെട്ടു. ആരാധകർ വോട്ടെടുപ്പിലൂടെയാണ് ഇംഗ്ലണ്ടിന്റെ ഈ വർഷത്തെ മികച്ച താരത്തെ തിരഞ്ഞെടുത്തത്. വെസ്റ്റ് ഹാമിന്റെ ഡക്ലൻ റൈസ് രണ്ടാമത് എത്തിയപ്പോൾ ഇംഗ്ലണ്ട് ക്യാപ്റ്റനും ടോട്ടൻഹാം താരവും ആയ ഹാരി കെയിൻ മൂന്നാമത് എത്തി.

ബുകയോ സാക

ആഴ്‌സണലിൽ നടത്തിയ ഉഗ്രൻ പ്രകടനങ്ങൾ സാകക്ക് ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇടം നേടി നൽകുക ആയിരുന്നു. അതിനു ശേഷം ദേശീയ ടീമിന് ആയി മിന്നും പ്രകടനങ്ങൾ ആണ് 21 കാരനായ താരം പുറത്ത് എടുത്തത്. യൂറോ കപ്പ് ഫൈനലിൽ പെനാൽട്ടി പാഴാക്കിയതിനെ തുടർന്ന് വംശീയ അധിക്ഷേപം നേരിട്ട സാക അതൊക്കെ അതിജീവിച്ചു ആണ് തന്റെ പ്രകടന മികവ് ലോകത്തിനു കാണിച്ചു കൊടുത്തത്.