ലോകകപ്പ് നേടാൻ ആകാത്തത് മാത്രമാണ് തനിക്ക് ഉള്ള സങ്കടം എന്ന് ജുലൻ ഗോസ്വാമി

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തോടെ വിരമിക്കാൻ ഒരുങ്ങുന്ന ബൗളർ ജുലാൻ ഗോസ്വാമി തനിക്ക് കരിയറിൽ ഒരു സങ്കടം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. രണ്ട് ലോകകപ്പ് ഫൈനൽ കളിച്ചെങ്കിലും ട്രോഫി നേടാനായില്ല. അത് മാത്രമാണ് എന്റെ ഖേദം. അവർ പറഞ്ഞു. ഒരുപാട് കഠിനാധ്വാനം നടത്തിയിട്ടുണ്ട്. ഓരോ ക്രിക്കറ്റ് താരത്തിനും ലോകകപ്പ് നേടുകയെന്നത് സ്വപ്നമായിരിക്കും എന്നും ഗോസ്വാമി പറഞ്ഞു.

ജുന്നു ലോകകപ്പ്

വനിതാ ദേശീയ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ജുലൻ ഗോസ്വാമി. ഞാൻ കളിക്കാൻ തുടങ്ങിയപ്പോൾ ഇത്രയും കാലം കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഞാൻ ഭാഗ്യവതിയാണ്. ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയത് വലിയ കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.