“സഹലിന്റെ പ്രകടനം ആസ്വദിച്ചു, യുവതാരങ്ങൾ തിളങ്ങുന്നതിൽ ആണ് സന്തോഷം” – ഛേത്രി

സാഫ് കപ്പ് എട്ടാം തവണയും ഇന്ത്യയിലേക്ക് എത്തുമ്പോൾ ആ കിരീടത്തിലെ പ്രധാന പങ്ക് സുനിൽ ഛേത്രിക്ക് തന്നെ ആയിരുന്നു. എന്നാൽ താൻ കിരീടത്തോളം തന്നെ സന്തോഷിക്കുന്നത് യുവതാരങ്ങളുടെ പ്രകടനത്തിൽ ആണെന്ന് ഛേത്രി പറഞ്ഞു. മലയാളി താരം സഹൽ അബ്ദുൽ സമദിനെ സുനിൽ ഛേത്രി പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു. സഹലിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്നലെ സഹൽ ഇന്ത്യക്ക് ആയി ഒരു മനോഹര ഗോൾ നേടിയിരുന്നു.

സഹലിനെ കൂടാതെ സുരേഷിന്റെ പ്രകടനത്തെയും ഛേത്രി ആസ്വദിച്ചു. ഈ പ്രകടനം യുവതാരങ്ങൾ ഇനിയും മുന്നേട്ട് തുടരുമെന്ന് പ്രതീക്ഷുക്കുന്നതായും ഛേത്രി പറഞ്ഞു. ഈ സാഫ് കപ്പ് ഇന്ത്യ ആഗ്രഹിച്ചതു പോലെ അല്ല തുടങ്ങിയത് എന്നും എന്നാൽ ആഗ്രഹിച്ചത് പോലെ തന്നെ ടൂർണമെന്റ് അവസാനിപ്പിക്കാൻ ആയി എന്നും ഛേത്രി പറഞ്ഞു. സുനിൽ ഛേത്രി ഈ ടൂർണമെന്റിൽ ഇന്ത്യക്ക് ആയി അഞ്ചു ഗോളുകൾ നേടിയിരുന്നു.