ഭുവനേശ്വറിന്റെ ഫോമിനെക്കുറിച്ച് ചിന്തയില്ല, താരത്തിന്റെ അനുഭവസമ്പത്ത് അമൂല്യം – വിരാട് കോഹ്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏറെക്കാലമായി മോശം ബൗളിംഗ് ഫോമിലൂടെ കടന്ന് പോകുന്ന ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ടി20 ടീമിൽ ഇടം പിടിച്ചുവെങ്കിലും ഐപിഎലിലും താരത്തിന് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയത് ഇന്ത്യയുടെ ലോകകപ്പ് പര്യടനത്തെ ബാധിക്കുമോ എന്ന ആശങ്ക ആരാധകരിലുണ്ടാക്കിയെങ്കിലും ഇത്തരം ചിന്തയുടെ ആവശ്യമില്ലെന്നാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലയുടെ ഭാഷ്യം.

ഭുവനേശ്വറുടെ ഫോമിനെക്കുറിച്ചുള്ള ചിന്ത തന്നെ അലട്ടുന്നില്ലെന്നും താരത്തിന്റെ അനുഭവസമ്പത്ത് അമൂല്യമാണെന്നുമാണ് വിരാടിന്റെ ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണം.

ആര്‍സിബിയ്ക്കെതിരെ 12 റൺസ് അവസാന ഓവറിൽ എബിഡി വില്ലിയേഴ്സിനെതിരെ പന്തെറിഞ്ഞ് ഡിഫന്‍ഡ് ചെയ്തതാണ് ഒരു ഉദാഹരണമായി കോഹ്‍ലി പറഞ്ഞത്. ഭുവിയെ പരിചയമ്പത്തിന്റെ ഗുണമാണ് ആ അവസാന ഓവര്‍ കാണിച്ചതെന്നും വിരാട് കോഹ്‍ലി സൂചിപ്പിച്ചു.