ഹസാർഡ് അരങ്ങേറി, പക്ഷെ ബയേണിനോട് റയലിന് തോൽവി

- Advertisement -

ഈഡൻ ഹസാർഡ് ആദ്യമായി റയൽ മാഡ്രിഡ് ജേഴ്സി അണിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് തോൽവി. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോട് 3-1 നാണ് സിദാന്റെ ടീം തോൽവി വഴങ്ങിയത്. പ്രീ സീസണിൽ പുത്തൻ താരം റോഡ്രിഗോ ഗോൾ നേടി എന്നത് മാത്രമാണ് മത്സരത്തിൽ റയലിന് ആശ്വാസമായത്.

വൻ തുകക്ക് ചെൽസിയിൽ നിന്നെത്തിയ ഹസാർഡിന് പുറമെ ലൂക്ക യോവിക്, മെൻഡി, റോഡ്രിഗോ എന്നിവരും തങ്ങളുടെ റയൽ അരങ്ങേറ്റം കുറിച്ചു. 15 ആം മിനുട്ടിൽ ടോലീസോയിലൂടെ ബയേണിന്റെ ആദ്യ ഗോൾ പിറന്നു. പിന്നീട് രണ്ടാം പകുതിയിൽ 2 മിനിറ്റിനുള്ളിൽ 2 ഗോളുകൾ നേടി ബയേൺ ജയം ഉറപ്പാക്കി. 84 ആം മിനുട്ടിൽ കിടിലൻ ഫ്രീ കിക്കിൽ റോഡ്രിഗോ ഗോൾ നേടിയത് മാത്രമാണ് സിദാന്റെ ടീമിന് ആശ്വാസമായത്. നേരത്തെ ഗരേത് ബെയ്‌ലിനെ സിദാൻ ടീമിൽ ഉള്പെടുത്തിയിരുന്നില്ല. താരത്തെ റയൽ വിൽക്കാൻ ശ്രമം തുടരുകയാണ് എന്ന് പിന്നീട് സിദാൻ സ്ഥിതീകരിച്ചിരുന്നു.

Advertisement