അഭ്യൂഹങ്ങൾ മാത്രം, റൊണാൾഡോയും ന്യൂകാസിലും തമ്മിൽ ചർച്ചകൾ നടന്നിട്ടില്ല

യുനൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്റ് ആയി മാറിയ ക്രിസ്റ്റിയാനോക്ക് വേണ്ടി ന്യൂകാസിൽ മുന്നോട്ടു വന്നേക്കുമെന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമായി അവസാനിച്ചു. താരവും ക്ലബ്ബും തമ്മിൽ യാതൊരു വിധ ചർച്ചയും നടന്നിട്ടില്ല എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്‌തു. താരം നിലവിൽ ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ഭാവിയെ കുറിച്ചുള്ള തീരുമാനം പതുക്കെ മാത്രമേ എടുക്കൂ എന്നും ഫാബ്രിസിയോ പറഞ്ഞു.

റൊണാൾഡോ 22 11 25 00 28 25 568

അതേ സമയം ക്രിസ്റ്റിയാനോ ഒരുപക്ഷേ യൂറോപ്പ് വിടാൻ സാധ്യതയുണ്ടെന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ തവണ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന സൗദി ടീം വീണ്ടും താരവുമായി ബന്ധപ്പെട്ടേക്കും എന്നും മാർക സൂചിപ്പിച്ചു. താരത്തിന്റെ ഭാവി എവിടെയാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

യൂറോപ്പ് വിടാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും പ്രമുഖ ക്ലബ്ബുകളിൽ ഏതിലെങ്കിലും എത്താൻ കഴിയുമോ എന്നുള്ള കാര്യം സംശയമാണ്. ചെൽസിക്കും നേരത്തെ റൊണാൾഡോയെ ടീമിൽ എത്തിക്കാൻ താൽപര്യം ഉണ്ടായിരുന്നു. ഏതായാലും ലോകകപ്പ് അവസാനിക്കുന്നത് വരെ താരം തന്റെ പുതിയ തട്ടകത്തെ കുറിച്ചു തീരുമാനം എടുക്കില്ല എന്നു വേണം അനുമാനിക്കാൻ.