“റൊണാൾഡോ ചെയ്യുന്നത് ഒന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ല” – മൗറീനോ

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചു കൂട്ടുന്നത് ഒന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്ന് പരിശീലകൻ ജോസെ മൗറീനോ. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നും ഇങ്ങനെയാണ് എപ്പോഴും സ്വയം വെല്ലുവിളിക്കുന്നത് ആണ് റൊണാൾഡോയുടെ ശീലം. 34ആം വയസ്സിൽ ലോകത്തെ മികച്ച ക്ലബുകളിൽ ഒന്നിൽ അവരുടെ പ്രധാന താരമായി കളിക്കുകയാണ് റൊണാൾഡോ. ഇപ്പോഴും കിരീടങ്ങളാണ് റൊണാൾഡോയുടെ ലക്ഷ്യം. ജോസെ പറഞ്ഞു.

34ആം വയസ്സിലെ റൊണാൾഡോയെ ഒരു പഠന വിഷയമാക്കണം. അദ്ദേഹത്തിന്റെ ശരീരം മാത്രമല്ല മനസ്സിന്റെ കരുത്തും പഠിക്കേണ്ട വിഷയമാണെന്ന് മൗറീനോ പറഞ്ഞു. മുമ്പ് റയൽ മാഡ്രിഡിൽ റൊണാൾഡോയെ മൗറീനോ പരിശീലിപ്പിച്ചിട്ടുണ്ട്. റൊണാൾഡോ തന്റെ 50ആം വയസ്സിലും ഇതുപോലെ ആയിരിക്കും എന്ന് ജോസെ പറഞ്ഞു. ഫിഫ ഇതിഹാസങ്ങളുടെ മത്സരത്തിന് അന്ന് വിളിച്ചാലും റൊണാൾഡോ ഇതുപോലെ ഗോളടിക്കുന്നുണ്ടാകും. ജോസെ കൂട്ടിച്ചേർത്തു.

Advertisement