കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാൾ വീണ്ടും വിജയ വഴിയിൽ

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
ഈസ്റ്റ് ബംഗാൾ വീണ്ടും വിജയ വഴിയിൽ. ഇന്ന് നടന്ന മത്സരത്തിൽ കലിഗട്ടിനെ ആണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോളുകളുമായി ജെയ്മി സാന്റോസ് തിളങ്ങി.ഭിദ്യാ സാഗറും മറ്റൊരു സെൽഫ് ഗോളുമാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ പട്ടിക തികച്ചത്. കലിഗട്ടിനു വേണ്ടി രാഹുൽ പാസ്വാനും തുഹിൻ സിക്ദറ്യ്മാണ് ഗോളുകൾ നേടിയത്.

ലീഗിൽ ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ രണ്ടാമതെത്തി. ഏഴു മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്. ആറു മത്സരങ്ങളിൽ നിന്ന് 13 പോയന്റ് ഉള്ള പീർലസാണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്.

Advertisement