മെസ്സി റൊണാൾഡോയ്ക്കും ഒരുപാട് മേലെ എന്ന് ഗ്രീൻവുഡ്

20210722 154806

മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ മെച്ചപ്പെട്ട താരം എന്ന ഫുട്ബോളിലെ പതിവ് ചോദ്യത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡിന് ഒരൊറ്റ ഉത്തരം മാത്രമെ ഉള്ളൂ‌. അത് മെസ്സി എന്നാണ്. ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഏറെ മുകളിലാണ് എന്ന് ഗ്രീൻവുഡ് പറയുന്നു. റൊണാൾഡോ മികച്ച താരം തന്നെയാണ്, അത്ലറ്റിക്ക് എന്ന നിലയിലും റൊണാൾഡോ ഒരു വലിയ താരമാണ്‌. പക്ഷെ മെസ്സി എതിനൊക്കെ മുകളിലാണ്. ഗ്രീൻവുഡ് പറഞ്ഞു.

മെസ്സി വേറൊരു പ്ലാനറ്റിൽ നിന്ന് തന്നെയാണെന്ന് പറയാം എന്നും ഗ്രീൻവുഡ് പറയുന്നു. മെസ്സിയുടെ ശരീര പ്രകൃതി വെച്ച് മെസ്സി കാണിക്കുന്നത് ഒക്കെ അത്ഭുതങ്ങളാണ്. അദ്ദേഹം വർഷങ്ങളോളമായി ബാഴ്സലോണയിൽ കാണിച്ചതും ഇപ്പോൾ അർജന്റീനയ്ക്ക് ഒപ്പം കിരീടം നേടിയതുമൊക്കെ വലിയ കാര്യമാണ്. ഗ്രീൻവുഡ് പറഞ്ഞു